തിരുവനന്തപുരം: സിപിഎമ്മിന് ഇനി പുതിയ ആസ്ഥാനം.പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് നിര്‍വഹിച്ചു.
പുതിയ കെട്ടിടത്തിന് എകെജി സെന്റര്‍ എന്നുതന്നെയാണ് പേര്. നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത് വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം പണിതത്.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി , സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തുടങ്ങി നേതാക്കള്‍, മന്ത്രിമാര്‍ ഘടകക്ഷി നേതാക്കള്‍ എന്നിവരെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പുതിയ കെട്ടിടത്തിലേക്ക് പാര്‍ട്ടി ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മാറാന്‍ ഇനിയും ദിവസങ്ങളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: