തിരുവനന്തപുരം: നേരം ഇരുട്ടിയാല്‍ പലയിടത്തും സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയയുടെ ശല്യവും വര്‍ദ്ധിക്കുന്നുണ്ടെന്ന് പുന്നയ്ക്കാമുകളിലെ ജനസദസില്‍ അഭിപ്രായം ഉയര്‍ന്നു.
മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരു കേന്ദ്രീകൃത സ്ഥലം കണ്ടെത്തണം. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ നഗരസഭ അതില്‍ വലിയ പരാജയമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. തൊട്ടാടിവിള റോഡില്‍ ഓട നിര്‍മിക്കണം. ലഹരി ഉപയോഗം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ അസോസിയേഷന് മുന്‍ കൈ എടുക്കണം. പ്രദേശത്തെ റോഡുകളെല്ലാം ശോചനീയാവസ്ഥയിലാണ്. റോഡ് പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ജനസദസില്‍ ആവശ്യമുയര്‍ന്നു.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പഴയ പൈപ്പ്ലൈനുകള് മാറ്റി സ്ഥാപിക്കണം. പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല. പല ഓഫീസുകളിലേയും ഡ്രൈനേജുകള്‍ പൊട്ടി ഒലിക്കുന്നു. കൊതുക് ശല്യവും രൂക്ഷമാണ്. ഇതിന് പരിഹാരം കാണണമെന്നും ജനസദസില്‍ ആവശ്യമുയര്‍ന്നു.
ഞാലിക്കോണം വിദ്യാധിരാജ റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റീ ടാറിങ് നടത്തണമെന്നും പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നടന്ന ജനസദസില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മഞ്ജു.പി.വി. അധ്യക്ഷത വഹിച്ചു. ഡോ. സി.സുരേഷ്കുമാര്‍, കരയോഗ സെക്രട്ടറി കേശവന് തമ്പി, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: