ന്യൂദല്‍ഹി: അമേരിക്കയുമായി വ്യാപാരക്കരാറിനു തയ്യാറാകുന്ന രാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ. ഇന്ത്യ യുഎസ് വ്യാപാര കരാറിന്റെ ആദ്യഘട്ടം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറിയുമായി ഇക്കാര്യത്തില്‍ നിര്‍മ്മല സീതാരാമന് ചര്‍ച്ച നടത്തും. അമേരിക്കയുമായി ഏറ്റവും സജീവമായി വ്യാപാര ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍മ്മല സീതാരാമന് യുഎസിലുണ്ട്.
വാണിജ്യ മന്ത്രാലയ പ്രതിനിധികള്‍ ബുധനാഴ്ച മുതല്‍ മൂന്നുദിവസം യുഎസ് സന്ദര്‍ശനം നടത്തുന്നുണ്ട്. അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളാണ് സംഘത്തെ നയിക്കുന്നത്. സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ക്കായി വാണിജ്യകാര്യ മന്ത്രി പീയുഷ് ഗോയല്‍ വൈകാതെ ബ്രിട്ടനിലേക്കും പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: