ന്യൂദല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാരതസന്ദര്‍ശനം ആരംഭിച്ചത് അക്ഷര്‍ധാം ക്ഷേത്രദര്‍ശനത്തോടെ. നാല് ദിവസത്തെ ഔദ്യോഗീക സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് ജെ.ഡി. വാന്‍സ് എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ സ്വാമി നാരായണന് അക്ഷര്‍ധാം ക്ഷേത്രത്തിലേക്കാണ് ജെ.ഡി. വാന്‍സ് എത്തിയത്. ഭാരത വംശജയായ ഭാര്യ ഉഷ വാന്‍സ്, മക്കളായ ഇവാന്, വിവേക്, മാരിബെല്‍ എന്നിവര്‍ക്കൊപ്പമാണ് ജെ.ഡി. വാന്‍സ് അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം
നടത്തിയത്.
അക്ഷര്‍ധാംക്ഷേത്രം വളരെയധികം ഇഷ്ടപ്പെട്ടതായി വാന്‍സ് സന്ദര്‍ശക പുസ്തകത്തില്‍ എഴുതി. ”തന്നെയും കുടുംബത്തെയും ഈ മനോഹരമായ സ്ഥലത്തേക്ക് സ്വാഗതം ചെയ്തതിനും ആതിഥ്യ മര്യാദയ്ക്കും എല്ലാവര്ക്കും വളരെ നന്ദി. കൃത്യതയോടെയും കരുതലോടെയും മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത് ഭാരതത്തിന് ഒരു വലിയ അംഗീകാരമാണ്. പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികള്‍ക്ക് ഇവിടം വളരെ ഇഷ്ടപ്പെട്ടു,” വാന്‍സ് കുറിച്ചു.
ജെ.ഡി. വാന്‍സിന്റെ ആദ്യ ഔദ്യോഗീക ഭാരത സന്ദര്‍ശ നമാണിത്. ജയ്പൂരും ആഗ്രയും ജെ.ഡി. വാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: