പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ അച്ചടക്കനടപടിയില്‍ തീരുമാനം വരുംവരെ ഒരു സ്ഥാനം ഒഴിച്ചിടും.
അടുത്തദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി നടപടിയില്‍ തീരുമാനമെടുക്കും. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു പത്മകുമാര്‍.
പത്ത് അംഗ സെക്രട്ടേറിയറ്റില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കോമളം അനിരുദ്ധന്‍, സി.രാധാകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍, തോമസ് ഐസക് ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.
പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പത്മകുമാര്‍ പറഞ്ഞത് തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. എല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: