കൊച്ചി: ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ ബോഡിയോഗം 21 മുതല്‍ 23 വരെ എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് വര്‍ക്കിങ് ചെയര്മാന് എസ്.ജെ.ആര്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
22ന് രാവിലെ 11ന് ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹ് മന്മോഹന് വൈദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് അധ്യക്ഷത വഹിക്കും. മാര്‍ഗ്ഗദര്‍ശക മണ്ഡല് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ, പ്രീതി നടേശന്, പന്തളം കൊട്ടാരം പ്രതിനിധി പി.എന്‍. നാരായണ വര്‍മ്മ എന്നിവര്‍ സംസാരിക്കും. അയ്യപ്പ സേവാ സമാജം ദേശീയ ചെയര്മാന് ടി.ബി. ശേഖര്‍, ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.
സമ്മേളനം കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. ശബരിമലയോടും തീര്‍ത്ഥാടകരോടും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
23ന് ഉച്ചക്ക് സമാപന സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.സി. നരേന്ദ്രന്, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: