മുംബൈ: ചെറുകിട സംരംഭകരെ രക്ഷിയ്‌ക്കാനായി മോദി സര്‍ക്കാര്‍ ആരംഭിച്ച ഈടില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന മുദ്രാലോണ്‍ പദ്ധതിപ്രകാരം ഇതുവരെ 33 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ആകെ 52 കോടി പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും ഇതില്‍ 68 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
വരുമാനം നേടാവുന്ന ചെറുകിട ഉല്‍പാദനയൂണിറ്റോ സേവനയൂണിറ്റോ ആരംഭിക്കുന്നതിനാണ് വായ്പ നല്‍കുന്നത്. കാര്‍ഷികേതരമായ ചെറിയ ഉല്‍പാദനയൂണിറ്റുകള്‍, കടകള്‍, പഴം, പച്ചക്കറി വില്‍പന സ്റ്റാളുകള്‍, ട്രക്ക് ഓടിക്കല്‍, ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍, അറ്റുകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ തുടങ്ങിയവയ്‌ക്കാണ് സ്വകാര്യബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴി വായ്പ വിതരണം ചെയ്തിരുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലാണ് 33 ലക്ഷം കോടി രൂപ വിതരണം ചെയ്തത്. 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്. അന്ന് മുദ്രാവായ്പ നേടിയവര്‍ ഇന്ന് രാജ്യത്തിന്റെ സമ്പദ് ഘടനയ്‌ക്ക് സംഭാവന നല്‍കിത്തുടങ്ങിയതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇതില്‍ 68 ശതമാനം പേരും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: