എറണാകുളം: അത്താണിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട സ്വദേശി ജെറിയെയാണ് സെന്റ് ആന്റണി ചര്‍ച്ച് റോഡിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശിയാണ് ജെറിന് വി ജോണ്‍ (21).
കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിന് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ വിഷു ആഘോഷിക്കുന്നതിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു.ഇവര്‍ ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു
പൊലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: