ത്യശൂര്‍: ത്യശൂര്‍ വാണിയംപാറയില്‍ പാലക്കാട് നിന്നും കള്ളുമായി വന്ന പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. രാവിലെ ചായക്കടയില്‍ എനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ പട്ടെവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: