ന്യൂദല്‍ഹി: വിക്കിപീഡിയ എന്ന സൗജന്യ എന്‍സൈക്ലോപീഡിയ ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്ന ഇടമോ എന്ന ചോദ്യം ഉയരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ജമാ അത്തെ ഇസ്ലാമികളുടെ വിദ്യാര്‍ത്ഥിവിഭാഗം നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററുകളില്‍ മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭീകരസംഘടനയുടെ നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.
മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായ ഹസ്സനുല്‍ ബന്നയുടെ വിക്കീപീഡിയ പേജ്
മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയെ തീവ്രവാദ സംഘടന എന്ന പേരില്‍ സൗദിയും യുഎഇയും നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച ഹസനുൽ ബന്നയ്ക്ക് വിക്കി പീഡിയ നല്‍കിയിരിക്കുന്നത് രണ്ട് പേജുകള്‍. ഒരു പേജില്‍ ഹസ്സനുല്‍ ബന്ന എന്നാണ് ഈ ഭീകരന്റെ പേരെങ്കില്‍ രണ്ടാമത്തേതില്‍ നല്‍കിയിരിക്കുന്നത് ഹസ്സൻ അൽ-ബന്ന എന്നാണ്. രണ്ടിലും ഇദ്ദേഹത്തിന്റെ ജീവചരിത്രം വാഴ്ത്തിപ്പാടുകയാണ്. ഈജിപ്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും, മുസ്ലിം ബ്രദർഹുഡ് (ഇഖ്വാൻ അൽ മുസ്ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഹസനുൽ ബന്ന എന്ന് പറഞ്ഞാണ് ഈ പേജ് തുടങ്ങുന്നത് തന്നെ. ഏറ്റവും വലുതും സ്വാധീനമുള്ളതുമായി ഇസ്ലാമിക പ്രസ്ഥാനം എന്നല്ലാതെ മുസ്ലിം ബ്രദര്‍ഹുഡിന് വിക്കിപീഡിയയുടെ കണ്ണില്‍ ഒരു കുറ്റവുമില്ല.
മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായ സയ്യിദ് ഖുതുബിന്റെ വിക്കിപീഡിയ പേജ്

ഇനി സയ്യിദ് ഖുതുബ് എന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ ചിന്താകേന്ദ്രമായ വ്യക്തിയെയും വിക്കിപീഡിയ വാഴ്ത്തിപ്പാടിയിരിക്കുകയാണ് അവരുടെ പേജില്‍. ഈജിപ്തിലെ ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയുടെ നേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി എന്നീനിലകളിൽ സയ്യിദ് ഖുതുബ് അറിയപ്പെടുന്നു എന്നാണ് പേജിലെ ആദ്യ വാചകം. .ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയാണ് ലോകത്തിലെ അപകടകാരിയായ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടന എന്നുള്ളകാര്യം തുടക്കത്തില്‍ പറയുന്നതേയില്ല. ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയെ അടക്കം സ്വാധീനിച്ച നേതാവാണ് സയ്യിദ് ഖുതുബ്. ലോകമാകെ ശരിയ നിയമം വരണമെന്നും ലോകമാകെ ഇസ്ലാമിക സര്‍ക്കാരുകള്‍ വരണമെന്നും ഉള്ള ചിന്തകളാണ് സയ്യിദ് ഖുതുബ് എഴുതിയ പുസ്തകങ്ങളില്‍ ഉള്ളത്.
വിക്കിപീഡിയ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു ഇടത് പാര്‍ട്ടിയുടെ മനസ്സുള്ള പ്ലാറ്റ് ഫോമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് വകുപ്പ് പല തവണ വിക്കിപീഡിയയോട് ഹിന്ദുതത്വങ്ങള്ക്കും ബിജെപിയ്ക്കും എതിരെയുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിശദീകരണം ചോദിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: