കണ്ണൂര്‍: കേളകം മലയമ്പാടിയില്‍ ഓട്ടോ ടാക്‌സി അന്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്.മലയമ്പാടിയിലെ മരണ വീട്ടില്‍ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച ഓട്ടാ ടാക്‌സിയാണ് മറിഞ്ഞത്.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം നിയന്ത്രണം വിട്ട് മറിയാന്‍ കാരണം.അന്‍പത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ഓട്ടാ ടാക്‌സി മറിഞ്ഞത്.
അപകടത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ ് വിവരം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: