വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന് ഒറ്റ ദിവസം നഷ്ടമായത് 16,517 കോടി രൂപ! യുഎസ് ഓഹരി വിപണി വെള്ളിയാഴ്ച വന്‍തകര്‍ച്ച നേരിട്ടതോടെയാണ് ഇത്രയും തുക നഷ്ടമായത്.
ഇലോണ്‍ മസ്കിന്റെ ആകെയുടെ ബിസിനസ് സ്വത്തായ 32,200 കോടി ഡോളറില്‍ നിന്നും വെള്ളിയാഴ്ച മാത്രം നഷ്ടമായത് 16,517 കോടി രൂപയാണ്. ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ട്രംപിന്റെ അടുത്തയാളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇലോണ്‍ മസ്കിന്റെ കാര്‍ കമ്പനിയ്‌ക്കെതിരെ അമേരിക്കയില്‍ ഉടനീളം വന്‍ തകര്‍ച്ചയാണ് നടക്കുന്നത്. ആപ്പിള്‍ കമ്പനിക്ക് 202 കോടി ഡോളറും ഗൂഗിളിന് 150 കോടി ഡോളറും നഷ്ടമായി.
അമേരിക്കയിലെ മറ്റ് സമ്പന്ന ബിസിനസുകാരായ ആമസോണ്‍ ഉടമ ജെഫ് ബെസോസ്, ഫെയ്സ്ബുക്ക്, മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ ബര്‍ഗ് എന്നിവരുടേതുള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരി മൂല്യവും വന്‍തോതില്‍ ഇടിഞ്ഞു. ആമസോണിന്റെ ജെഫ് ബെസോസിന് നഷ്ടമായത് 6299 കോടി രൂപയാണ്. ഒറക്കിള്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമയായ ലാറി എലിസണ് 8388 കോടി രൂപയും നഷ്ടമായി.
കോവിഡ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഓഹരി വിപണി ഇങ്ങിനെ തകരുന്നത്. എസ് ആന്‍റ് പി 500, ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, നാസ് ഡാക് എന്നിവ അഞ്ച് ശതമാനത്തിനും മുകളില്‍ തകര്‍ന്നു. ട്രംപും ചൈനയും തമ്മില്‍ വ്യാപാരച്ചുങ്കം കൂട്ടിക്കൊണ്ടുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: