ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന സൈനിക നടപടിയില്‍ അഞ്ച് ഭീകരരെ വധിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരടക്കം മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു. മേഖലയില്‍ ഭീകരര്‍ക്കായി പോലീസും സൈന്യവും തിരച്ചില്‍ തുടരുകയാണ്. പ്രദേശം സൈന്യം പൂര്‍ണ്ണമായും വളഞ്ഞുകഴിഞ്ഞിട്ടുണ്ട്.
കത്വ ജില്ലയിലെ സുഫൈന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഡിവൈഎസ്പിക്കും കരസേനയുടെ പാരാ കമാണ്ടോയ്ക്കും പരിക്കേറ്റിട്ടുണ്ട്. പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഹീരാനഗര്‍ സെക്ടറിലെ സന്യാല്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രി സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ ഭീകരര്‍ തന്നെയാണ് സുഫൈനിലുമുള്ളതെന്നാണ് സൈന്യം കരുതുന്നത്. നിരീക്ഷണ സംവിധാനങ്ങളും ഡ്രോണുകളും നായകളും തിരച്ചിലിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: