തിരുവനന്തപുരം: ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് വേള്‍ഡ് റെക്കോര്‍ഡ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രിസൈസ് കണ്ണാശുപത്രിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ട്രിവാന്‍ഡ്രം ഓഫ്താല്‍മിക് ക്ലബും സൈക്ലോ ട്രിവിയന്‍സും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം കനകക്കുന്നില്‍ നിന്ന് ആരംഭിച്ച് ശംഖുംമുഖത്ത് സമാപിച്ച സൈക്ലത്തോണില്‍ ഐ.എം. വിജയന്‍, നടി പാര്‍വതിതിരുവോത്ത്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അനില്‍കുമാര്‍.ജെ, നായക് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ഈ ഗ്ലോക്കോമ ബോധവത്കരണ സൈക്ലത്തോണില്‍ 700ലധികം സൈക്ലിസ്റ്റുകളും സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട വിശിഷ്ട വ്യക്തികളും പങ്കെടുത്തു. പ്രിസൈസ് കണ്ണാശുപത്രി ചെയര്‍മാന്‍ ഡോ. ജയറാം, ഗ്ലോക്കോമ വിഭാഗം മേധാവി ഡോ. കിരണ്‍ ഗോപാലകൃഷ്ണന്‍ എന്ിവര്‍ ബോധവത്കരണ സന്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: