മുംബൈ: ബ്രിട്ടീഷ്- സിംഗപ്പൂര്‍ വംശജയായ നടി കത്രിന കൈഫ് മുഹമ്മദ് കൈഫ് എന്ന കശ്മീരി മുസ്ലിമിന്റെ മകളാണെങ്കിലും ഇന്നിപ്പോള്‍ സനാതനധര്‍മ്മത്തിന്റെ പാതയിലാണ്.മഹാകുംഭമേളയ്‌ക്ക് എത്തിയ കത്രിന കൈഫ് പ്രയാഗ് രാജില്‍ പ്രഖ്യാപിച്ചത് താന്‍ ഹിന്ദു ധര്‍മ്മത്തിന്റെ പാതയില്‍ യാത്ര തുടങ്ങി എന്നാണ്.
ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ വിക്കി കൗശലുമായി കത്രിന കൈഫ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാണ്. യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ വൈവിധ്യപൂര്‍ണ്ണമായ സനാതനധര്‍മ്മത്തിന്റെ ഓരോരോ അടരുകള്‍ ആസ്വദിക്കുകയാണ് കത്രിന കൈഫ്. മാത്രമല്ല, ബോളിവുഡില്‍ എത്തിയ കത്രിനയോട് ആദ്യകാലത്ത് അടുപ്പം പുലര്‍ത്തിയ സല്‍മാന്‍ ഖാന്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് വിക്കി കൗശല്‍ കത്രിനയെ വിവാഹം കഴിച്ചത്.
പക്ഷെ ഇതിന് ശേഷം വിക്കി കൗശലിന്റെ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുകയാണ്. ഇപ്പോള്‍ ബോളിവുഡിലെ കരുത്തുറ്റ ജോഡിയാണ് വിക്കി കൗശല്‍-കത്രീന കൈഫ്. വിക്കി കൗശലിന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ ഛാവ ഔറംഗസേബ് ചക്രവര്‍ത്തി ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിനോട് ചെയ്ത ക്രൂരതകളാണ് കാണിക്കുന്നത്. .ഇതില്‍ സാംബാജി മഹാരാജ് ആയുള്ള വിക്കി കൗശലിന്റെ പ്രകടനം യാഥാര്‍ത്ഥ്യത്തേക്കാള്‍ കരുത്തുറ്റതായിരുന്നു. ഇതോടെയാണ് ഔറംഗസേബ് ചക്രവര്‍ത്തിയുടെ കല്ലറ പൊളിക്കണമെന്ന ആവശ്യം മഹാരാഷ്‌ട്രയിലെങ്ങും ശക്തമായി ഉയരുന്നത്. ഈ സിനിമ 28 ദിവസത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 550 കോടിയുടെ കളക്ഷന്‍ നേടിക്കഴിഞ്ഞു. വിദേശത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ 750 കോടി പിന്നിട്ടുകഴിഞ്ഞു.
അതിവേഗം 500 കോടി ക്ലബ്ബിലെത്തിയതിന്റെ പേരില്‍ ഛാവ ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കിയിരുന്നു. എന്തായാലും കത്രിന കൈഫ്-വിക്കി കൗശന്‍ ദമ്പതികള്‍ ആഹ്ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഹോളി എത്തിയത്. വിക്കി കൗശലിന്റെ സഹോദരന്‍ സണ്ണി കൗശലും കത്രിന കൈഫിന്റെ സഹോദരി ഇസബെല്ല കൗഫും ഹോളി ആഘോഷത്തില്‍ പങ്കെടുത്തു.
ഇക്കുറി പ്രയാഗ് രാജില്‍ വിക്കി കൗശലിന്റെ അമ്മയോടൊപ്പമാണ് കത്രിന കൈഫ് മഹാകുംഭമേളയില്‍ പങ്കെുക്കാന്‍ എത്തിയത്. കാവിവസ്ത്രങ്ങളും രുദ്രാക്ഷമാലയും അണിഞ്ഞ് ഭക്തിപൂര്‍വ്വമാണ് കത്രിന സ്വാമി ചിദാനന്ദ സരസ്വതിയുടെ പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തില്‍ എത്തിയത്. അവിടുത്തെ ഭജനകളിലെല്ലാം ഗൗരവത്തോടെ പങ്കെടുത്ത കത്രിന ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. തിരിച്ച് മുംബൈയിലേക്ക് മടങ്ങുമ്പോഴും കാവിയുടുത്താണ് കത്രീന വിമാനത്തില്‍ കയറിയത്. പ്രയാഗ് രാജില്‍വെച്ചാണ് താന്‍ ഹിന്ദുമതത്തിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന് കത്രിന കൈഫ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: