കൊൽക്കത്ത ; ഇത്തവണ രാമനവമി ദിനത്തിൽ കാവിക്കൊടികളുമായി ഒരു കോടി ഹിന്ദുക്കൾ തെരുവിലിറങ്ങുമെന്ന് പശ്ചിമബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി .
“രാമനവമി നന്നായി ആഘോഷിക്കണം. ഞാനും ഇവിടെ തന്നെ ഉണ്ടാകും . കഴിഞ്ഞ തവണ 5 ദശലക്ഷം ഹിന്ദുക്കൾ തെരുവിലിറങ്ങി. ഇത്തവണ 2,000 ഹൈന്ദവ ഘോഷയാത്രകൾ ഉണ്ടാകും. പത്ത് ദശലക്ഷം ഹിന്ദുക്കൾ തെരുവിലിറങ്ങും. ആരോടും അനുവാദം ചോദിക്കരുത്. ഹിന്ദുക്കൾ അവരുടെ ഉത്സവങ്ങൾ ആഘോഷിക്കും, അത് സമാധാനപരമായി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, ബാക്കി നമുക്ക് തീരുമാനിക്കാം“ സുവേന്ദു അധികാരി പറഞ്ഞു. മമതയുമായി ഏറ്റുമുട്ടാനുറച്ച് മുന്നോട്ട് പോകുകയാണ് സുവേന്ദു അധികാരി.
ഈ വർഷം ഏപ്രിൽ നാലിനാണ് രാമനവമി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സംസ്ഥാനത്ത് രാമനവമി ഘോഷയാത്രകൾ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പലതും എൻഐഎ അന്വേഷിച്ചിട്ടുണ്ട്. ഹൗറയിലെ പിഎം ബസ്തി, റിഷ്ര, ദാൽഖോള എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രകൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് രാഷ്ട്രീയ സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കഴിഞ്ഞ വർഷം പോലും കോടതി അനുമതിയോടെയാണ് പലയിടങ്ങളിലും ഘോഷയാത്രകൾ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: