തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും ആദരവ് നേടുകയും ആർ എസ് എസ് ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്ത പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥൻനായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്.
ഇത്തരം മാനസികരോഗികളെ കൊണ്ടു വന്ന ഗാന്ധിമിത്രമണ്ഡലം എന്ന പേപ്പർ സംഘടനയുടെ ഉദ്ദേശശുദ്ധി സംശയകരമാണെന്നും അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഗോപിനാഥൻ നായരുടെ പേരും വസ്തുവകകളും കൈക്കലാക്കി അദ്ദേഹത്തെ അപമാനിക്കാനാണ് നേതൃത്വംനൽകുന്നതെങ്കിൽ കനത്ത വിലനൽകേണ്ടി വരും.
ഗാന്ധികുടുംബത്തിന്റെ പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറും നാവും അർബൻനക്സലൈറ്റ്റുകൾക്കും രാജ്യദ്രോഹശക്തികൾക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണ്. ആർ എസ് എസ് ക്യാമ്പിൽ നേരിട്ട് വന്ന് ആർ എസ് എസിന്റെ അച്ചടക്കക്കേയും രാജ്യസ്നേഹത്തേയും പ്രകീർത്തിച്ച മഹാത്മാഗാന്ധിയെ തുഷാർ ഗാന്ധിയാണ് മനസ്സിലാക്കേണ്ടത്. പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരിക്കേണ്ടവേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ വാർഡ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചുവെങ്കിൽ അത് സ്വാഭാവികമാണെന്നും എസ് സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: