മുംബൈ: സിഖുകാരുടെ ഗുരുവായ ഗുരുതേജ് ബഹാദൂറിന്റെ 300 ആം ജന്മവാര്ഷികദിനത്തില് ആണ് മഹാരാഷ്ട്രമുഖ്യമന്ത്രി ഫഡ്നാവിസ് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ ഇതിനായി നിയമപരമായ വഴികളാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തേടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിതസ്മാരകമാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവകുടീരം. അതിനാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് ഫഡ് നാവിസ് സര്‍ക്കാരിന്റെ നീക്കം.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനക്കാരും ഈ ശവകുടീരം പൊളിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. സാംബാജിനഗറിലെ ഗുദാബാദ് എന്ന സ്ഥലത്താണ് ഈ ശവകുടീരം ഇരിക്കുന്നത്. ഒരു ദര്‍ഗയുടെ ഉള്ളിലാണ് ഈ ശവകുടീരം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
സിഖുകാരുടെ ഗുരുവായ ഗുരുതേജ് ബഹാദൂറിന്റെ തലവെട്ടിയത് ഔറംഗസേബ് ആണ്. സിഖുകാരുടെ തലവെട്ടി അത് ഒരു വണ്ടിയില്‍ നിറച്ച് ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം കൊണ്ടുപോയിട്ടുണ്ട്.
കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി വാദിക്കാനാണ് ഗുരുതേജ് ബഹൂദൂര്‍ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് പോയത്. നിങ്ങള്‍ ഗുരുവാണെന്ന് അവകാശപ്പെടുന്നുണ്ടല്ലോ അത് തെളിയിക്കുന്നതിനുള്ള എന്തെങ്കിലും അത്ഭുത പ്രവര്‍ത്തി ചെയ്യൂ എന്ന് ഔറംഗസേബ് ഗുരു തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടു. ഗുരു തേജ് ബഹാദൂറില്‍ കഴുത്തില്‍ ഒരു ലിഖിതം നിറച്ച മാലയുണ്ട്. ഈ ലിഖിതം കഴുത്തില്‍ ഉള്ളിടത്തോളം എന്റെ തല ഛേദിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നായിരുന്നു തേജ് ബഹാദൂര്‍ പറഞ്ഞു. ഉടനെ തേജ് ബഹാദൂറിന്റെ തല ഛേദിക്കുകയായിരുന്നു ഔറംഗസേബ്.
ഉദയന്‍ രാജ് ഭോസ്ലെ ശിവജി കുടുംബത്തില്‍ നിന്നും വരുന്ന രാഷ്ട്രീയക്കാരനാണ്. ഇദ്ദേഹവും ഔറംഗസേബ് ചക്രവര്‍ത്തിയുടെ ശവക്കല്ലറ പൊളിച്ചുകളയണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.
1705ല്‍ ബീജാപൂര്‍ കോട്ട പിടിക്കുമ്പോഴാണ് ഔറംഗസേബിന് അസുഖമായത്. ബിജാപൂരിലെ കൃഷ്ണാനദിക്കരയിലെ ദേവ് പൂരില്‍ അദ്ദേഹം തളര്‍ന്നിരുന്നു. പിന്നീടാണ് അദ്ദേഹം മരിച്ചത്. മരിയ്ക്കുന്ന സമയത്ത് 300 രൂപ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മുഴുവന്‍ തുകയും യുദ്ധത്തിനും ഹിന്ദുക്കളെ കൊല്ലാനും വേണ്ടി ചെലവഴിച്ച യുദ്ധക്കൊതിയനാണ് ഔറംഗസേബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: