തൊടുപുഴ: കൈയേറ്റം മറയ്ക്കാന്‍ ഭൂമിയില്‍ കുരിശു സ്ഥാപിച്ചതിലൂടെ വിവാദത്തിലായ പീരുമേട് വില്ലേജിലെ പരുന്തുംപാറയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി മുന്നറിയിപ്പു നല്കി. സ്വകാര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരെ മുന്നില്‍നിര്‍ത്തി വലിയ കയ്യേറ്റങ്ങള്‍നടത്തുന്ന വന്‍കിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പോലീസ് ,വിജലന്‍സ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പലപ്പോഴും കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. പരിശോധന നടക്കുമ്പോള്‍ നിയമത്തിന്റെ മുന്നിലെത്തുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നത് ഇവര്‍ക്കാണ്.
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃതകൈയ്യേറ്റം, സംഘര്‍ഷ സാധ്യത എന്നിവ കണക്കിലെടുത്താണ് പീരുമേട് വില്ലേജിലെ സര്‍വ്വെ നം 534, മഞ്ചുമല വില്ലേജിലെ സര്‍വ്വെ നം 441, വാഗമണ്‍ വില്ലേജിലെ സര്‍വ്വെ നം 724, 813, 896 എന്നിവിടങ്ങളില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാ ം വകുപ്പ് പ്രകാരം മെയ് രണ്ടാം തീയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: