ബെംഗളൂരു : കർണാടകയിലെ മംഗളൂരുവിലെ ഡോംഗർക്കേരിയിലുള്ള കാനറ സ്കൂളിന്റെ ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് വഖഫ് ബോർഡ് മുൻ ചെയർമാൻ എൻ.കെ.എം. ഷാഫി സാദി. ദക്ഷിണ കന്നഡ ജില്ലാ വഖഫ് ഉപദേശക സമിതി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കേന്ദ്ര വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സ്കൂൾ ഭൂമി കച്ച് മേമൻ പള്ളിയുടെ വഖഫിന്റേതാണ്, 100 വർഷങ്ങൾക്ക് മുമ്പ്, ഈ ഭൂമിയുടെ ഒരു ഏക്കർ സ്കൂളിന് പാട്ടത്തിന് നൽകിയിരുന്നു. അക്കാലത്ത്, വഖഫിന് പ്രതിവർഷം 100 രൂപ വാടക ലഭിച്ചിരുന്നു. കരാർ പ്രകാരം, കാനറ സ്കൂൾ രണ്ട് വിദ്യാർത്ഥികളെ ഉറുദു പഠിപ്പിക്കേണ്ടതും നിർബന്ധമായിരുന്നു.
എന്നാൽ കഴിഞ്ഞ 12 വർഷമായി, ഈ വാടക നൽകിയിട്ടില്ല. കച്ച് മേമൻ പള്ളിയുടെ രേഖകൾ പ്രകാരം, ഈ ഭൂമി ഞങ്ങളുടേതാണ് ”-ഷാഫി സാദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: