കൊച്ചി: മലയാള സിനിമയിലെ പിന്നണി ഗായികയും രണ്ട് ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് കണ്ടെത്തല്‍. ഇവരെ നിരീക്ഷണത്തിലാക്കിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പരിപാടികളില്‍ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലര്‍ക്കും പാടാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരോധിത ലഹരി വസ്തുക്കളുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. പത്തിലധികം ന്യൂജെന്‍ ഗായകരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു.
അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാവുമെന്നാണ് വിവരം. കലാപരിപാടികളുടെ മറവില്‍ ലഹരി ഉപയോഗം നടത്തുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് നടപടി വരുന്നത്. കഴിഞ്ഞമാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാ മേഖലയിലെ കൂടുതല്‍ ലഹരി ബന്ധങ്ങള്‍ എക്സൈസ് കണ്ടെത്തിയത്. യുവനടന്മാരില് പ്രമുഖനായ ഒരാളുടെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്സൈസിന് കിട്ടി. കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
പിന്നണി ഗായകരില്‍ രണ്ട് യുവാക്കള്‍ നിരോധിത ലഹരിവസ്തുക്കളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റാണ്. ഒരു പിന്നണി ഗായിക സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് പരിപാടികള്‍ക്കെത്തുന്നത്. മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ തന്നെ ന്യൂജെന്‍ സിനിമാ സെറ്റുകളില്‍ ലഹരിയുടെ ഉപഭോഗം വ്യാപകമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടയിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: