ദുബായ്: ഗുജറാത്തിലെ പട്ടേലിനെ വരെ ഹുസൈന്‍ ആക്കി മാറ്റി പാകിസ്ഥാന്‍ പാസ്പോര്‍ട്ടില്‍ പാകിസ്ഥാന്‍കാരന്‍ സ്വദേശി എന്ന നിലയില്‍ യുഎഇയില്‍ നിന്നും യുഎസിലേക്ക് അയച്ച് മനുഷ്യക്കടത്ത് ഏജന്‍റുമാര്‍. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ പാകിസ്ഥാന്‍ രേഖകള്‍ ഉപയോഗിച്ച് വ്യാജ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് പഞ്ഞമില്ലാതെ വിതരണം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശി എ.സി.പട്ടേലിന്റെ രേഖകള്‍ യുഎസിലെ ഇമിഗ്രേഷന്‍ അധികൃതരെ ഞെട്ടിച്ചു ദുബായില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് 2016ല്‍ അവസാനിച്ചിരുന്നു. ഇതോടെ മുഹമ്മദ് നാജിര്‍ ഹുസൈന്‍ എന്ന പാകിസ്ഥാന്‍ പൗരന്റെ രേഖകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് കൊടുക്കുകയായിരുന്നു ദുബായിലെ മനുഷ്യക്കടത്ത് സംഘം. ലക്ഷങ്ങള്‍ കൊടുത്താണ് പട്ടേല്‍ ദുബായിലെ ഏജന്‍റില്‍ നിന്നും പാകിസ്ഥാന്‍ പാസ്പോര്‍ട്ട് വാങ്ങിയത്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചത്.
പക്ഷേ അമേരിക്കയിലെ ഇമിഗ്രേഷന്‍ അധികൃതര്‍ പട്ടേലിന്റെ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. വൈകാതെ അദ്ദേഹത്തെ ദല്‍ഹിയിലേക്ക് തിരിച്ചയച്ചു. ദല്‍ഹിയില്‍ എത്തിയ പട്ടേലിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടം, പാസ്പോര്‍ട്ട് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. അനധികൃത മനഷ്യക്കടത്തിനും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനും മനുഷ്യക്കടത്ത് സംഘങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗ്ഗം കൂടി വെളിപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുബായിലെ മനുഷ്യക്കടത്ത് സംഘം വ്യാജമായ പാകിസ്ഥാന്‍ പാസ്പോര്‍ട്ടുകള്‍ സുലഭമായി ഉപയോഗിക്കുന്നു എന്നതാണ് തലവേദനയാകുന്നത്.
യുഎഇ പൗരന്മാരുടെ പേരിലുള്ള വ്യാജപാസ്പോര്‍ട്ടും സംഘടിപ്പിച്ച് നല്‍കുന്നുണ്ട്. നല്ല മൂല്യം ഉള്ളതിനാല്‍ യുഎസിലേക്ക് യുഎഇ പാസ്പോര്‍ട്ടില്‍ കടക്കാന്‍ എളുപ്പമാണ്. ഇമിഗ്രേഷന്‍ വാതിലുകള്‍ യുഎഇ പാസ്പോര്‍ട്ടിന് മുന്‍പില്‍ വേഗം തുറക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: