തിരുവനന്തപുരം: ബോഡി ബില്‍ഡര്‍മാരെ പോലീസിലേക്ക് നിയമിച്ച നടപടിക്ക് സ്റ്റേ. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് വിധി. ഷിനു ചൊവ്വ, ചിത്തരേശ് നടേശന് എന്നിവരെ പോലീസ് സേനയിലെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ സ്റ്റേ അനുവദിച്ചത്. നിയമനം നേടിയ ബോഡി ബില്‍ഡര്‍മാരില്‍ ഒരാള്‍ പോലീസ് കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. മറ്റൊരാള്‍ പങ്കെടുത്തുമില്ല. കായികതാരങ്ങള്‍ എന്ന കാറ്റഗറിയില്‍ ഇരുവരേയും പോലീസില്‍ നിയമിച്ചത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: