ബെംഗളൂരു : റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പുതുതായി പുറത്തിറക്കിയ സൗജന്യ ധ്യാന ആപ്പ് ‘മിറക്കിൾ ഓഫ് മൈൻഡ്’ . ശിവരാത്രി ദിനത്തിൽ പുറത്തിറങ്ങിയ ഈ മൊബൈൽ ആപ്ലിക്കേഷൻ വെറും 15 മണിക്കൂറിനുള്ളിൽ 1 ദശലക്ഷം ആളുകൾ ഡൗൺലോഡ് ചെയ്തു. ഇതോടെ, ‘മിറക്കിൾ ഓഫ് മൈൻഡ്’ ആപ്പ് ചാറ്റ്ജിപിടിയെ മറികടന്നു.
മഹാശിവരാത്രി ദിനത്തിൽ (ഫെബ്രുവരി 26) ആരംഭിച്ച ആപ്പ് ഇപ്പോൾ ഇന്ത്യ, അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, ജർമ്മനി എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ ട്രെൻഡിംഗിലാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, റഷ്യൻ, സ്പാനിഷ് ഭാഷകളിൽ ലഭ്യമായ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ്, മാനസികാരോഗ്യം നിലനിർത്താൻ ലക്ഷ്യമിട്ട് , AI- പവർഡ് ഫീച്ചറോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: