മലപ്പുറം: തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതുകയ്യിലാണ് ഇരുവർക്കും വെട്ടേറ്റത്. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു സ്കൂട്ടറിൽ എത്തിയ ആളാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സുമിയേയും ഷബയേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പാലക്കലിൽ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ഓവർടേക്ക് ചെയ്ത് എത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരൻ ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: