ശ്രീനഗര്‍: പൊതുപരിപാടിയില്‍ ഖുര്‍ആനും ഹിജാബും വിതരണം ചെയ്ത മൂന്ന് സ്ത്രീകളെ ശ്രീനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ രാജ്ബാഗ് ഏരിയയില്‍ ആണ് സംഭവം. ജമാഅത്തെ ഇസ്ലാമി സംഘടനയുടെ പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള ആരോപിച്ച് 600-ലധികം മതഗ്രന്ഥങ്ങള്‍ അടുത്തിടെ അധികൃതര്‍ കണ്ടുകെട്ടിയിരുന്നു.
കശ്മീരിൽ മതഭീകരത പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കർശന നടപടികൾ എടുക്കുന്നത് . അതേസമയം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും പുൽവാമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ വഹീദ് പാര, പോലീസ് നടപടിയെ പരസ്യമായി വിമർശിച്ചു രംഗത്തെത്തി . ഖുറാൻ സമാധാനത്തെയും നീതിയെയും അടിസ്ഥാനമാക്കിയുള്ള തത്വങ്ങൾ പഠിപ്പിക്കുന്നുവെന്നും ഖുറാൻ വിതരണത്തിനു തടസം വരുത്തുന്നത് തെറ്റാണെന്നും വഹീദ് പാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: