ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ നിർവ്വാഹക സമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച 13 പേരും വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്തു.
1. സലാം ബാപ്പു
2. സോഹൻ സീനുലാൽ
3. ജൂഡ് ആന്റണി
4. അനുരാജ് മനോഹർ
5. ഷിബു പരമേശ്വരൻ
6. വിഷ്ണു മോഹൻ
7. ജോജു റാഫേൽ
8. ഗിരീഷ് ദാമോദർ
9. ടോം ഇമ്മട്ടി
10. മനോജ് അരവിന്ദാക്ഷൻ
11. V C അഭിലാഷ്
12. നിധിൻ M S
13. വിജേഷ് C R
എന്നിവരാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 17 പേരാണ് മത്സാരരംഗത്തുണ്ടായിരുന്നത്. കലൂർ റിന്യൂവൽ സെന്ററിൽ ഇന്നലെ നടന്ന തെരെഞ്ഞെടുപ്പിൽ 398 പേർ വോട്ടു രേഖപ്പെടുത്തി.
സാധുവായ 383 വോട്ടുകളിൽ 360 വോട്ടുകൾ നേടി സലാം ബാപ്പു ഒന്നാം സ്ഥാനത്തെത്തി.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ 2025-‘ 26 കാലയളവിലെ ഭരണ സമിതിയിലേക്ക് രൺജി പണിക്കർ (പ്രസിഡന്റ്), ജി എസ് വിജയൻ (ജന. സെക്രട്ടറി), ഷിബു ഗംഗാധരൻ (ട്രഷറർ), റാഫി, വിധു വിൻസെന്റ് (വൈസ് പ്രസിഡന്റുമാർ), അജയ് വാസുദേവ്, ബൈജുരാജ് ചേകവർ (ജോ. സെക്രട്ടറിമാർ)
സോഫിയ ജോസ് (കമ്മറ്റിയംഗം)
എന്നിവരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: