ന്യൂയോർക്ക് : ഓഹിയോ സ്റ്റേറ്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെ പിന്തുണച്ച് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ‘ട്രൂത്ത് സോഷ്യൽ’ എന്ന എക്സ് അക്കൗണ്ടിലാണ് അദ്ദേഹം വിവേകിനെ പുകഴ്ത്തി സംസാരിച്ചത്.
“വിവേക് രാമസ്വാമി ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് ഓഹിയോയുടെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം, അദ്ദേഹത്തിനെതിരെ മത്സരിച്ചു, അദ്ദേഹം പ്രത്യേകതയുള്ള ആളാണ്. അദ്ദേഹം ചെറുപ്പവും ശക്തനും മിടുക്കനുമാണ് ”- ട്രംപ് പറഞ്ഞു.
ഇതിന് പുറമെ “വിവേക് വളരെ നല്ല വ്യക്തി കൂടിയാണ്, നമ്മുടെ രാജ്യത്തെ ശരിക്കും സ്നേഹിക്കുന്നു. അദ്ദേഹം ഓഹിയോയുടെ ഒരു മികച്ച ഗവർണറായിരിക്കും, നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല, എന്റെ പൂർണ്ണമായ അംഗീകാരമുണ്ട് ”- അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പിന്തുണക്ക് നന്ദിയറിയിക്കാനും വിവേക് രാമസ്വാമി മറന്നില്ല. തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
“നന്ദി പ്രസിഡന്റ് ട്രംപ്. നിങ്ങളുടെ അംഗീകാരം ലഭിച്ചതിൽ എനിക്ക് ശരിക്കും അഭിമാനമുണ്ട്. ഞങ്ങൾ നിങ്ങളുടെ എല്ലാ വഴികളിലും പിന്നിലുണ്ട്, ഞങ്ങൾ ഓഹിയോയെ വീണ്ടും മികച്ചതാക്കും ” – വിവേക് രാമസ്വാമി എക്സിൽ യുഎസ് പ്രസിഡന്റിന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: