പട്ന : തിങ്കളാഴ്ച ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു യാദവിന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ വിമർശനം.
“ജോ ലോഗ് പശുവോൻ കാ ചാര ഖാ സക്തേ ഹേ, വോ ഇൻ അവസ്ഥയോം കോ കഭി നഹി ബദൽ സക്തേ ” (മൃഗങ്ങൾക്കുള്ള കാലിത്തീറ്റ കഴിക്കാൻ കഴിയുന്നവർക്ക് സാഹചര്യങ്ങൾ മാറ്റാൻ കഴിയില്ല) എന്നായിരുന്നു പ്രധാനമന്ത്രി വിമർശിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 19-ാം ഗഡു പുറത്തിറക്കി സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഈ പരാമർശങ്ങൾ നടത്തിയത്. അധികാരത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള കർഷകരുടെ അവസ്ഥ താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിലില്ലായിരുന്നുവെങ്കിൽ, രാജ്യമെമ്പാടുമുള്ള എന്റെ കർഷക സഹോദരീ സഹോദരന്മാർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നില്ലെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: