കൊച്ചി: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇരയായവരുടെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇഡി. കേസിൽ പ്രതികളായവരുടെ കൈയിൽ നിന്നും കണ്ടുകെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരിച്ചു നൽകും. കണ്ടല സഹകരണ ബാങ്ക് കേസിലും പോപ്പുലർ ഫിനാൻസ് കേസിലും സമാനമായ നടപടികളുണ്ടാകുമെന്ന് ഇഡി വ്യക്തമാക്കി.
പരാതിക്കാർക്ക് പണം മുഴുവനും തിരികെ നൽകുമെന്ന് പറഞ്ഞിട്ടും ബാങ്കിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയുടെ മേൽനോടത്തിൽ ബാങ്ക് വഴിയാകും പണം തിരികെ നല്കുക. പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി വ്യക്തമാക്കി. കണ്ടുകെട്ടിയ വസ്തുക്കൾ ബാങ്കിന് ലേലം ചെയ്യാം.
നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും തിരികെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതിക്കാർക്ക് പണം തിരികെ നൽകാമെന്ന് ഇഡി പറഞ്ഞിട്ടും മൂന്നു മാസമായിട്ടും ബാങ്ക് പ്രതികരിച്ചിട്ടില്ല. കാരക്കോണം മെഡിക്കൽ കോളേജ് തട്ടിപ്പിൽ ഇരയായവരുടെ പണം തിരികെ നൽകി ഇഡി പുതിയ നടപടിക്ക് തുടക്കം കുറിക്കുക്കയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: