ന്യൂദല്‍ഹി: അഭിഭാഷക നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷക (ഭേദഗതി) ബില്‍ 2025 സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനും പുനപരിശോധിക്കാനും നിയമ-നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. ബില്ലിനെതിരെ അഭിഭാഷക സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ഈ നടപടി. ഇക്കാര്യം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും അറിയിച്ചു. ഇതോടെ കൂടുതല്‍ പ്രതിഷേധങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ബിസിഐ അഭിഭാഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ചു.
ബില്‍ നിയമമാക്കുന്നതിന് മുമ്പ് എല്ലാ വിവാദ വിഷയങ്ങളും സമഗ്രമായി പരിശോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അര്ജുന് മേഘ്വാള് ഉറപ്പ് നല്‍കിയതായി ബിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിയമകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ബില്‍ ലഭ്യമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: