ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയില്‍ ശ്രീശൈലം അണക്കെട്ടിന് പിന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ കുടുങ്ങിയതായി സംശയിക്കുന്നു.
50 തൊഴിലാളികളെങ്കിലും സ്ഥലത്തുണ്ടായിരുന്നു.43 തൊഴിലാളികള്‍ തുരങ്കത്തില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ബാക്കി ഏഴ് പേര് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തുരങ്കത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ജി. കിഷന് റെഡ്ഡി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് പേരും പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ഉള്‍പ്പെടുന്നു.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെയാണ് മുടങ്ങിക്കിടന്ന തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: