കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് 35 ലക്ഷത്തിലേറെ അയ്യപ്പന്മാര്ക്ക് അന്നപ്രസാദം നല്കാന് കഴിഞ്ഞെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്മാന് ടി.ബി. ശേഖര്‍. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലായി 67 അയ്യപ്പ സേവാ കേന്ദ്രങ്ങളിലായാണ് അന്നപ്രസാദം വിതരണം ചെയ്തത്. എറണാകുളം പാവക്കുളത്ത് ചേര്‍ന്ന അന്നദാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പതിനൊന്നു ലക്ഷം ഭക്തര്‍ കൂടുതലായി അന്നപ്രസാദ കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷണം സ്വീകരിച്ചു.
യോഗത്തില്‍ അയ്യപ്പ സേവാ സമാജം മാര്‍ഗദര്‍ശകരായ എസ്. സേതുമാധവന്, എ.ആര്. മോഹനന്, വൈസ് ചെയര്മാന് എസ്.ജെ.ആര്. കുമാര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്, ജോയിന്റ് സെക്രട്ടറി എസ്. വിനോദ്കുമാര്‍, വി.കെ. വിശ്വനാഥന് മുതലായവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി കൊളങ്ങാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളീല്‍, സംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, സെക്രട്ടറിമാരായ എരുമേലി മനോജ്, സുനില്‍ കൊല്ലം, രാധാകൃഷ്ണന് പാണ്ടനാട്, മിഥുല്‍ വിഴിക്കിത്തോട് തുടങ്ങിയവര്‍ വിവിധ അയ്യപ്പസേവാ കേന്ദ്രങ്ങളെക്കുറിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: