തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിക്കുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ ക്രൈസ്തവ മേഖലയിലെ മുന്നേറ്റം വിലയിരുത്തിയത്.
ക്രൈസ്തവ മേഖലയിലെ വോട്ട് ചോർച്ചയും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും പറയുന്നു.
ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്കുന്ന പിന്തുണ, തൃശൂര്‍ കോര്പ്പറേഷന് ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി.
തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് യു.പി. ജോസഫിനായിരുന്നു നറുക്ക് വീഴേണ്ടത്. പക്ഷെ പകരം ദീര്‍ഘകാലം ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന, പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി അധികം പഴക്കമില്ലാത്ത കെ.വി. അബ്ദുള്‍ഖാദറിനാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: