ന്യൂഡൽഹി : ഇന്ത്യയിലെ മുസ്ലീങ്ങൾ ശരീയത്ത് നിയമം മാത്രമേ പിന്തുടരൂവെന്ന് കോൺഗ്രസ് എം പി ഇമ്രാൻ മസൂദ്. ഉത്തർപ്രദേശിലെ പ്രദേശിക മാദ്ധ്യമത്തിന് നൽകി അഭിമുഖത്തിലാണ് വിവാദ പരാമർശം. യുപി സഹറൻപൂരിൽ നിന്നുള്ള എംപിയാണ് ഇമ്രാൻ മസൂദ്.
ഇന്ത്യയിലെ മുസ്ലിങ്ങൾ ഏകീകൃത സിവിൽ കോഡ് അംഗീകരിക്കേണ്ടതില്ലെന്നും ശരീയത്ത് നിയമമാണ് പിന്തുടരേണ്ടതെന്നും അതിനു മുകളിൽ മറ്റൊരു നിയമമില്ലെന്നുമാണ് മസൂദിന്റെ പ്രസ്താവന .
വഖഫ് ബിൽ തങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്തുന്ന ഒന്നാണെന്നുമാണ് ഇമ്രാൻ മസൂദിന്റെ വാദം. മുൻപും ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ ഇമ്രാൻ നടത്തിയിട്ടുണ്ട്. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് പൊതു പരിപാടിയിൽ പറഞ്ഞ മസൂദിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: