തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനം നല്കുന്ന നേട്ടം തന്നെയാണ് തന്റെ യുഎസ് സന്ദര്‍ശനം വഴി മോദി സാധ്യമാക്കിയത്. കോണ്‍ഗ്രസ് നേതാവും യുഎന്നില്‍ സുദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്ത ശശി തരൂരിന് ഈ സന്ദര്‍ശനത്തിന്റെ നയതന്ത്രപ്രാധാന്യം നല്ലതുപോലെ അറിയാം.
ഇറക്കുമതി ചുങ്കം എന്ന വലിയ ഭീഷണി ഉയര്‍ത്തി ട്രംപ് ലോകത്തിലെ മറ്റു രാജ്യങ്ങളെ വിറപ്പിക്കുന്ന ഘട്ടത്തിലാണ് മോദി എന്ന പഴയ സുഹ-ത്തിനെ പണ്ടത്തെ അതേ ഊഷ്മളതയോടെ ട്രംപ് സ്വീകരിച്ചത്. സന്ദര്‍ശക ഡയറിയില്‍ തന്റെ അഭിപ്രായമെഴുതാന്‍ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ഇരിക്കാന്‍ മോദിക്ക് കസേര വലിച്ചിട്ടുകൊടുക്കുന്ന ട്രംപിന്റെ ചിത്രം മോദി വിരോധികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഔവര്‍ ജേണി ടുഗെതര്‍ എന്ന പേരില്‍ മോദിയുമായുള്ള യാത്രയുടെ ചിത്രങ്ങള്‍ അടങ്ങിയ ഒരു ഫോട്ടോബുക്ക് സമ്മാനിക്കാന്‍ ട്രംപ് സമയം കണ്ടെത്തി എന്നത് ആ സൗഹൃദതത്തിന്റെ ആഴം വിളിച്ചോതുന്നു. പഴയ എന്‍ജിഒ സംസ്കാരം കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ മോദിയ്ക്കെതിരെ അനാവശ്യവിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് എന്‍ജിഒകളും ജിഹാദികളും കമ്മ്യൂണിസ്റ്റുകളും പ്രതിപക്ഷപാര്‍ട്ടികളും.
കോണ്‍ഗ്രസ് കേരളയുടെ നിലവാരം താഴ്ന്ന പോസ്റ്റ്:
Our pride, Modiji, is the first world leader to use Teleprompter Technology in a press conference.
Now we understand why he fills every answer with stock phrases like "India is the mother of democracy" and "We believe in Vasudhaiva Kutumbakam." His speechwriter needs time to… pic.twitter.com/KkCcurXI6o
— Congress Kerala (@INCKerala) February 14, 2025
മറ്റൊരു നേട്ടവും ഉണ്ടാക്കിയില്ലെങ്കിലും മഹാരാഷ്ട്രയിലെ നിരവധി പേരുടെ മുറിവുണക്കുന്ന വലിയൊരു ഉറപ്പ് മോദി നേടിയെടുത്തു. 175 പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രണമത്തിന്റെ മുഖ്യസൂത്രധാരന്‍ തവാഹൂര്‍ ഹുസൈന് റാണ എന്ന പാക് ഭീകരനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് ട്രംപ് ഒപ്പിട്ട് നല്‍കിയത് വലിയ നേട്ടം തന്നെയാണ്. ഭീകരവാദത്തിന് എതിരെ മോദിയും ട്രംപും കൈകോര്‍ക്കും എന്നതിനുള്ള തെളിവും താക്കീതുമാണിത്.
മോദിയും ട്രംപും കൂടി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനവും പ്രധാനം തന്നെ. അതാണ് ശശി തരൂര്‍ പറഞ്ഞത് ട്രംപ് പസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തിയത് മോദിയുമായാണ് എന്നതില്‍ അഭിമാനിക്കാം എന്ന്. എന്നാല്‍ കേരളത്തിലെ അന്തസ്സില്ലാത്ത കോണ്‍ഗ്രസുകാരുടെ സമൂഹമാധ്യമത്തില്‍ അവര്‍ പങ്കുവെച്ചത് ഒരു ചിത്രമാണ്. മോദിയും ട്രംപും സംയുക്തവാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ മോദിയ്ക്കരികില്‍ സ്ഥാപിച്ച ടെലി പ്രോംപ്റ്റര്‍. ഇതില്‍ എഴുതിക്കാണിക്കുന്നത് വായിക്കുന്ന രീതി മോദി മാത്രമല്ല, ലോകത്തിലെ പല നോതാക്കളും പിന്തുടരുന്ന കരുതലാണ്. വായില്‍ തോന്നുന്നത് വിളിച്ചുപറയാനുള്ളവേദിയല്ല. ഇത്തരം ഗൗരവം നിറഞ്ഞ, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അന്താരാഷ്ട്ര സന്ദര്‍ഭങ്ങള്‍. യുഎസ് ലോകരാഷ്ട്രങ്ങളുമായി ഇടഞ്ഞു നില്ക്കുന്ന ഘട്ടത്തില്‍ ആ മഞ്ഞുരുക്കാന്‍ കഴിഞ്ഞ പ്രധാനമന്ത്രി മോദിയ്ക്ക് കയ്യടിച്ചില്ലെങ്കിലും ഇതുപോലുള്ള തരംതാഴ്ന്ന വിമര്‍ശനങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒഴിവാക്കിക്കൂടേ. കാടു കാണാതെ ഇല മാത്രം കാണുന്ന ചിലരുണ്ട് അക്കൂട്ടത്തിലേക്ക് അധപതിക്കുകയായിരുന്നു ഈ സമൂഹമാധ്യമപോസ്റ്റിലൂടെ കോണ്‍ഗ്രസെന്നാണ് ചില പ്രതികരണങ്ങള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: