മുംബൈ: എന്തുകൊണ്ടാണ് തന്റെ രണ്ടാമത്ത മകന് അനന്ത് അംബാനിയുടെ രാധികമെര്‍ച്ചന്റുമായുള്ള വിവാഹം ഇത്രയ്ക്ക് ആഡംബരത്തോടെ നടത്തിയത് എന്ന വിമര്‍ശനത്തിന് മറുപടിയുമായി റിലയന്‍സ് തലപ്പത്തുള്ള നിതാ അബാനി. സ്വന്തം മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന് ഏത് അച്ഛനമ്മമാരും ആഗ്രഹിക്കും. അത് തന്നെയാണ് താനും ചെയ്തതെന്നും നിത അംബാനി.
ലോകത്തെ മുന്നിരസമ്പന്നരില് ഒരാളായ അദാനി തന്റെ രണ്ടാമത്തെ മകന്റെ വിവാഹം വലിയ ആഘോഷങ്ങളില്ലാതെയും സാമൂഹ്യസേവനത്തിനായി കോടികള്‍ സംഭാവനനല്‍കിയും നടത്തിയതോടെയാണ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനും ഉയര്‍ന്നത്. “പക്ഷെ താന്‍ തന്റെ മകന്റെ വിവാഹം ആഡംബര ആഘോഷമാക്കി മാറ്റുമ്പോഴും മെയ് ഡ് ഇന്‍ ഇന്ത്യ എന്ന ബ്രാന്റ് പുറത്തുകൊണ്ടുവരാനും ശ്രമിച്ചു. ആ വിവാഹത്തിന് ഇന്ത്യന്‍ പാരമ്പര്യവും ഇന്ത്യന്‍ പൈതൃകവും ഇന്ത്യന്‍ സംസ്കാരവും പുറത്ത് കാണിക്കാന്‍ പരമാവധി ശ്രമിച്ചു.”- നിത അംബാനി പറഞ്ഞു.
ഈ വിവാഹത്തില്‍ തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പര്‍ശിച്ചത് എന്താണെന്ന ചോദ്യത്തിനും നിത അംബാനി മറുപടി പറഞ്ഞു. “മകന് അനന്ത് അംബാനിയ്ക്ക് വണ്ണക്കൂടുതല്‍ എന്ന അസുഖമുണ്ടായിരുന്നു. ചെറുപ്പത്തില്‍ ആസ്തമ ഉണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു വണ്ണം വെയ്ക്കാന്‍ തുടങ്ങിയത്. പക്ഷെ വിവാഹവേദിയിലേക്ക് അവന് വരനായി കയറുന്നതിന് മുന്‍പ് എന്നോട് ഒരു വാചകം പറഞ്ഞു. അമ്മേ, ശാരീരികമായി കാണുന്ന ഈ ആളല്ല യഥാര്‍ത്ഥ ഞാന്‍. എന്റെ ഹൃദയമാണ് യഥാര്‍ത്ഥ ഞാന്‍. പിന്നെ അവര്‍ അവന്റെ ജീവിതപങ്കാളിയുടെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. അതായിരുന്നു എന്റെ ഏറ്റവുമധികം സ്പര്‍ശിച്ച മകന്റെ വിവാഹാഘോഷത്തിലെ നിമിഷം.”- നിത അംബാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: