തിരുവനന്തപുരം: പണ്ടില്ലാത്തവിധം സ്ത്രീകളിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ദ്ധിക്കുന്നതായി സര്‍വേ. 2021 ല്‍ കേരളത്തിലെ പൊതുവായ മരണസംഖ്യ 1.53 ലക്ഷമാണ് . ഇതില്‍ 58.5 ശതമാനം പുരുഷന്മാരും 41.5 ശതമാനം സ്ത്രീകളും ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത് ഹൃദ്യോഗമാണ്. മരണകാരണമാകുന്ന രോഗങ്ങളില്‍ ആസ്തമ രണ്ടാം സ്ഥാനത്തും കാന്‍സര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 2021 ലെ കണക്കനുസരിച്ച് കേരളത്തില്‍ 47.5% പേരും മരിച്ചത് ഹൃദ്രോഗം മൂലമാണ്. ഇതില്‍ 433948 പേര് പുരുഷന്മാരും 28696 പേര് സ്ത്രീകളുമാണ് . മുന്‍കാലങ്ങളേക്കാള്‍ ഹൃദ്രോഗം മൂലമുള്ള സ്ത്രീമരണങ്ങള്‍ വര്‍ദ്ധിച്ചതായാണ് കാണുന്നത്. ആസ്മ മൂലം 16.6% പേരാണ് മരിച്ചത്. 12528 പുരുഷന്മാരും 1271 സ്ത്രീകളും. കാന്‍സര്‍ ബാധിച്ച് 14.37 ശതമാനം പേര് മരിച്ചപ്പോള്‍ അതില്‍ 12778 പുരുഷന്മാരും 9212 സ്ത്രീകളുമുണ്ട്. 2021ല്‍ ആത്മഹത്യ ചെയ്തത് 4.15 ശതമാനം പേരാണ്. സംസ്ഥാന സാമ്പത്തിക സര്‍വേയിലാണ് ഈ കണക്കുകള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: