തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെയും ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേയ്‌ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും മെമ്മോയില്‍ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഫെബ്രുവരി 15ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിയ്‌ക്കകം ഫീസ് ഒടുക്കി കേളേജുകളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് നഷ്ടമാകും. ഈ അലോട്ട്‌മെന്റിലൂടെ ലഭിക്കുന്ന അഡ്മിഷന്‍ അന്തിമമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: