ആലപ്പുഴ: ചാരുംമൂട്ടില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചാരുംമൂട് സ്വദേശി ശ്രാവന്ത്(9) ആണ് മരിച്ചത്.
രണ്ടു മാസം മുന്‍പ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെ നായ ആക്രമിച്ചിരുന്നു.എന്നാല്‍ ഭയം മൂലം കുട്ടി കാര്യം മാതാപിതാക്കളോട് പറഞ്ഞില്ല.
മുറിവ് ശ്രദ്ധയില്‍ പെടാത്തതിനെ തുടര്‍ന്ന് വാക്‌സിന്‍ എടുത്തിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ പേവിഷ ബാധ പരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോള്‍ ആണ് വിവരം അറിയുന്നത്.തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുട്ടിയുമായി അടുത്ത് ഇടപഴകിയവര്‍ക്കും മറ്റുമായി ഇതിനോടകം 120 പേര്‍ക്ക് പേവിഷപ്രതിരോധ കുത്തുവയ്‌പ്പ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: