പ്രയാഗ് രാജ് : സനാതനധർമ്മത്തെയും , മനുസ്മൃതിയെയും അവഹേളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. മഹാ കുംഭമേളയിൽ സംഘടിപ്പിച്ച ധർമ്മ സൻസദിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം .
ഒരു മാസത്തിനുള്ളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം അല്ലെങ്കിൽ അദ്ദേഹത്തെ ഹിന്ദു മതത്തിൽ നിന്ന് പുറത്താക്കണം എന്ന വ്യവസ്ഥയാണ് സൻസദിൽ ആചാര്യന്മാർ മുന്നോട്ടുവച്ചത്. ഹാത്രാസ് പീഡനക്കേസിനെ പറ്റി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഹിന്ദുമതത്തെ അവഹേളിച്ചത്.ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം പോലീസ് നിരീക്ഷണത്തിൽ അവരുടെ വീട്ടിൽ ഒതുങ്ങി കഴിയുകയാണെന്നും അതേസമയം ബലാത്സംഗ പ്രതികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും പറഞ്ഞ രാഹുൽ പിന്നീടുള്ള തന്റെ വാക്കുകളിൽ സനാതന ധർമ്മത്തെ അവഹേളിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
, ‘ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹാത്രാസിൽ പോയിരുന്നു.’ നാല് വർഷം മുമ്പ് ഒരു പെൺകുട്ടി അവിടെ കൂട്ടബലാത്സംഗത്തിന് ഇരയായി. ഞാൻ ആ പെൺകുട്ടിയുടെ വീട്ടിൽ പോയി കുടുംബത്തെ കണ്ടു. കൂട്ടബലാത്സംഗം ചെയ്തവർ പുറത്ത് കറങ്ങിനടക്കുന്നു, പെൺകുട്ടിയുടെ കുടുംബം വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയില്ല, കുറ്റവാളികൾ എല്ലാ ദിവസവും അവരെ ഭീഷണിപ്പെടുത്തുകയും പുറത്ത് കറങ്ങുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യുന്നവർ പുറത്തുനിൽക്കണമെന്നും ബലാത്സംഗത്തിന് ഇരയായയാളുടെ കുടുംബത്തെ ജയിലിലടയ്ക്കണമെന്നും ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നത്? ഇത് നിങ്ങളുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്, മനുസ്മൃതിയിൽ എഴുതിയിട്ടുണ്ട്, പക്ഷേ ഭരണഘടനയിൽ എഴുതിയിട്ടില്ല.‘ എന്നാണ് രാഹുൽ പറഞ്ഞത് .
ഇസ്ലാമിക മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് രാഹുൽ തന്റെ പ്രസംഗത്തിൽ മതത്തെ തിരുകി കയറ്റിയതെന്നും വ്യക്തമാണ്.
ബലാത്സംഗം ചെയ്യുന്നവർ പുറത്തുനിൽക്കണമെന്നും ബലാത്സംഗത്തിന് ഇരയായയാളുടെ കുടുംബത്തെ ജയിലിലടയ്ക്കണമെന്നും മനുസ്മൃതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് രാഹുൽ പറഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: