പ്രയാഗ് രാജ് : പ്രയാഗ് രാജ് മഹാകുംഭമേളയിൽ അമ്മയെ പുണ്യസ്നാനം ചെയ്യിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി . ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ അമ്മയെ സ്നാനം ചെയ്യിപ്പിക്കാൻ ഭാഗ്യം ലഭിച്ചുവെന്നും , വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത, എന്റെ ജീവിതത്തിലെ അമൂല്യവും വൈകാരികവുമായ നിമിഷങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നിലനിൽപ്പിനെ ബന്ധിപ്പിക്കുന്ന ആദ്യത്തെ ഉറവിടം അമ്മയാണ്, ഒരു ജീവജാലത്തിനും അമ്മയുടെ കടം ഒരിക്കലും വീട്ടാൻ കഴിയില്ല . അമ്മയുടെ സ്നേഹം അനന്തമാണ്, ആ വാത്സല്യം അളക്കാനാവാത്തതാണ്, ആ അനുഗ്രഹങ്ങൾ വറ്റാത്തതാണ്. ആ അമ്മയെ പുണ്യസ്നാനം ചെയ്യിപ്പിക്കാനായതിനായതിൻലേറെ സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയതിന് ധാമിയെ സന്യാസി സമൂഹം ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: