ബെംഗളൂരു മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച
കര്‍ണ്ണാകടയില്‍ നിന്നുള്ള സഹോദരിയുടെയും അവരുടെ മകളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചയച്ചുകൊടുത്ത യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞ് സഹോദരന്‍. ഏകദേശം 1600 കിലോമീറ്റര്‍ അകലെ നിന്നുമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൃത്യമായി പൊതിഞ്ഞ് അയച്ചുനല്‍കിയത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സഹോദരന്‍ ഗുരുരാജ് ഹുഡ്ഡാര്‍ പറയുന്നു. കര്‍ണ്ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ഗുരുരാജ് ഹുഡ്ഡാര്‍ യോഗി സര്‍ക്കാരിന്റെ സത്യസന്ധതയെയാണ് വാഴ്‌ത്തുന്നത്. ഇദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി പ്രചരിക്കുന്നു.
ബെല്‍ഗാമില്‍ നിന്നും മഹാകുംഭമേളയില്‍ മൗനി അമാവാസ്യ എന്ന പുണ്യദിനത്തില്‍ സ്നാനം ചെയ്യാനായി പോയവരില്‍ നാല് പേരാണ് മരിച്ചത്. ഇതില്‍ ഗുരുരാജ് ഹുഡ്ഡാറിന്റെ ചേച്ചി ജ്യോതി ഹത്തര്‍വാദും (50 വയസ്സ്) അവരുടെ മകള്‍ മേഘ ഹത്തന്‍വാദും (18 വയസ്സ്) ഉള്‍പ്പെടുന്നു. തിക്കിലും തിരക്കിലും കൊല്ലപ്പെട്ട ഇവരുടെ ആഭരണങ്ങല്‍ കൃത്യമായി വീട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു യോഗി സര്‍ക്കാര്‍. യോഗിയുടെ സത്യസന്ധതയും എത്ര കുറ്റമറ്റ രീതിയിലാണ് മഹാകുംഭമേളയിലെ സംഘടനാസംവിധാനം പ്രവര്‍ത്തിക്കുന്നതെന്നതിനും തെളിവാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: