ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രകാരം, ബിജെപി 48 സീറ്റുകളിൽ മുന്നേറുന്നു, ആം ആദ്മി പാർട്ടി (എഎപി) 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ് 0 സീറ്റിൽ മുന്നിലാണ്.
ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് പുറത്തുവന്നത്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു.
ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി ലീഡ് നേടി
70 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണലോടെ ആരംഭിച്ച വോട്ടെണ്ണൽ, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) വോട്ടുകളിലേക്ക് നീങ്ങും.അന്തിമ ഫലങ്ങൾ വൈകുന്നേരത്തോടെ അറിയാനാകും.
പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 10,000 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. കൂടാതെ, ഓരോ കേന്ദ്രത്തിലും രണ്ട് പാരാമിലിറ്ററി സേനാ യൂണിറ്റുകളും വിന്യസിച്ചിട്ടുണ്ട്.
എക്സിറ്റ് പോളുകൾ ബിജെപിയുടെ വിജയത്തെ പ്രവചിച്ചിരുന്നുവെങ്കിലും, എഎപി നേതാക്കൾ അവയെ തള്ളിക്കളഞ്ഞു,
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: