തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വെച്ച സാമ്പത്തിക ആവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4.9 ശതമാനം ആണ് കേരളത്തിലെ ദശാബ്ദ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് മലപ്പുറം ജില്ലയി (13.4 ശതമാനം)ലാണ്. രണ്ടാം സ്ഥാനത്ത് കാസര്‍കോടും(8.6). കോഴിക്കോട് (7.2)പാലക്കാട് (7.4)ജില്ലകളും ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നിലുണ്ട്.
ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് പത്തനംതിട്ടയിലാണ്. -3 ശതമാനമാണ് ഇവിടുത്തെ നിരക്ക്. ഇടുക്കിയാണ് (-1.8)നെഗറ്റീവ് വളര്‍ച്ചാ നിരക്കുള്ള മറ്റൊരു ജില്ല. ആറ് തെക്കന്‍ ജില്ലകളില്‍ (ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം , പത്തനംതിട്ട, തിരുവനന്തപുരം) ജനസംഖ്യാവളര്‍ച്ച സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്.
സംസ്ഥാന ജനസംഖ്യയുടെ പ്രവണതകള്‍ പ്രകാരം കേരളത്തിലെ ജനസംഖ്യ 2036ല്‍ 3.69 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അവലോകനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോ മീറ്ററില്‍ 860ആളുകളാണ്, ഇത് അഖിലേന്ത്യാ തലത്തേക്കാള്‍ (382) ഇരട്ടിയിലധികം ആണ്. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ല തിരുവനന്തപുരവും (1,508) ഏറ്റവുംകുറവ് ജനസാന്ദ്രതയുള്ള ജില്ല (255) ഇടുക്കിയുമാണ്.പത്തനംതിട്ട, ഇടുക്കിഒഴികെയുള്ള എല്ലാ ജില്ലകളിലും ജനസാന്ദ്രത വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: