തിരുവനന്തപുരം : വഴി തര്‍ക്കത്തിനിടെ 14കാരനെ പൊലീസ് ആക്രമിച്ചെന്ന് പരാതി. വര്‍ക്കല അയിരൂരില്‍ ആണ് സംഭവം.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാന്‍ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തി.ശരീരത്തില്‍ വണ്ടി കയറ്റിയിറക്കുമെന്ന് അയിരൂര്‍ പൊലീസ് ഭീഷണിപ്പെടുത്തി.
കുട്ടിയെ തള്ളിയിട്ടതായും കുട്ടിയുടെ കൈകള്‍ക്ക് പൊട്ടലുള്ളതായും കുടുംബം പരാതിപ്പെട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൊലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും പതിനാല് വയസുകാരന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ട്.. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: