തിരുവനന്തപുരം:അച്ഛനെ മകന് വെട്ടിക്കൊലപ്പെടുത്തി. വെള്ളറടയിലാണ് ക്രൂരകൃത്യം.
കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം മകന് പ്രദീപ് (28)പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രദീപ് എന്നാണ് അറിയുന്നത്. ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു.
എന്നാല്‍ കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: