പ്രയാഗരാജ് : സക്ഷമയുടെ നേതൃത്വത്തിൽ കുംഭമേള സമയത്ത് നടത്തുന്ന നേത്രകുംഭ എന്ന ഏറ്റവും വലിയ നേത്രചികിത്സ സേവനത്തിനായി കേരളത്തിൽ നിന്നും അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം മേധാവി ഡോക്ടർ ഗോപാൽ എസ് പിള്ളയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം പ്രയാഗ രാജിൽ എത്തിച്ചേർന്നു.
45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ “നേത്രകുംഭ”എന്ന പേരിൽ 5 ലക്ഷം തീർത്ഥാടകരുടെ കണ്ണുകൾ പരിശോധിക്കുകയും അവർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുകയും തുടർ ചിക്തസ ആവശ്യമുള്ളവർക്ക് അതിന് സൗകര്യമൊരുക്കുകയും ചെയ്യും. പ്രയാഗരാജിൽ ജനുവരി 16 മുതൽ നേത്രകുഭ ആരംഭിച്ചു. ഇതിനോടകം 40000 തീർത്ഥാടകരുടെ കണ്ണുകൾ പരിശോധിക്കുകയും 20000 ൽ അധികം കണ്ണടകൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
ഭാരതത്തിലെ എല്ലാ സംസ്ഥാനത്തും ഡോക്ടർമാരുടെ സംഘം ഈ സേവനത്തിനായി ഇവിടെ എത്തിച്ചേരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: