ലക്നൗ : ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് യുപിയിലേയ്ക്ക് എത്തുന്നത്. ഇതുവരെ 10 കോടിയിലധികം ആളുകൾ പുണ്യസ്നാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. സനാതനധർമ്മത്തിൽ വിശ്വാസമുള്ള മുസ്ലീങ്ങളും മഹാകുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്.
അത്തരത്തിൽ എത്തിയതാണ് ഷെയ്ഖ് റഫീഖും. ഒറീസയിലെ ബാലസോർ ജില്ലയിലെ താമസക്കാരനാണ് ഷെയ്ഖ് റഫീഖ്.മഹാകുംഭമേളയുടെ മഹത്വം കേട്ടറിഞ്ഞ് എത്തിയതാണ് റഫീഖ്. മുസ്ലീങ്ങൾക്ക് മഹാകുംഭമേളയിലേക്ക് വരാൻ കഴിയില്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ ദൈവം ഒന്നാണ്, താൻ ആരെയും ഭയപ്പെടുന്നില്ല. ഇവിടെ വന്നത് ഭാഗ്യമായി തോന്നുന്നു. കേട്ടതിനേക്കാൾ വലിയ ഹിന്ദുമതമഹത്വമാണ് ഇവിടെ കണ്ടത്. എന്നാണ് റഫീഖ് പറയുന്നത് .
ഇവിടെ വന്നാണ് രുദ്രാക്ഷമാല ധരിച്ചത് . സന്യാസിമാരിൽ നിന്ന് അനുഗ്രഹം വാങ്ങി. മൂന്നു ദിവസമായി ത്രിവേണിയിൽ കുളിച്ചിട്ട്. ഒന്നോ രണ്ടോ ദിവസം കൂടി താമസിച്ച ശേഷം മടങ്ങി പോകും. എന്റെ മനസ്സ് ഇവിടെ മുഴുകിയിരിക്കുന്നു, അതുകൊണ്ടാണ് ഞാൻ മൂന്ന് ദിവസമായി ഇവിടെ ഇരിക്കുന്നത്. കുടുംബത്തോടൊപ്പം വരാൻ ആഗ്രഹിച്ചെങ്കിലും തണുപ്പ് കാരണം അവർ വന്നില്ല, കാരണം മക്കൾ ഇപ്പോഴും ചെറുതാണ്. മുഖ്യമന്ത്രി യോഗി എല്ലാ ക്രമീകരണങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. ‘ – റഫീഖ് പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: