ഛത്തീസ്ഗഡ്: പതിനാറ് വയസുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം അവരുടെ രണ്ട് കുടുംബാംഗങ്ങളെ വധിക്കുകയും ചെയ്ത കേസിൽ പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയാണ് അഞ്ച് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിക്ക് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവും വിധിച്ചു.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 376 (2) മറ്റ് വകുപ്പുകൾ, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, പോക്സോ ആക്ട് എന്നിവ പ്രകാരം സാന്ത്രം മജ്വാർ (49), അബ്ദുൾ ജബ്ബാർ (34), അനിൽ കുമാർ സാർത്തി (24), പർദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മമത ഭോജ്വാനി കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചതെന്ന് ബുധനാഴ്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ കുമാർ മിശ്ര പറഞ്ഞു. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിന് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളുടെ ഈ മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തി അങ്ങേയറ്റം വികൃതവും, നീചവും, ക്രൂരവും, ഭീരുത്വവുമാണെന്ന് കോടതി പറഞ്ഞു.
2021 ജനുവരി 29നാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കല്ലുകൊണ്ട് അടിച്ചു കൊല്ലുകയും ഗധുപ്രോഡ ഗ്രാമത്തിനടുത്തുള്ള ഒരു കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തത്. തുടർന്ന്പ്രതി പെൺകുട്ടിയുടെ 60 വയസ്സുള്ള അച്ഛനെയും അവരോടൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള പേരക്കുട്ടിയെയും കൊലപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം മരിച്ചയാളുടെ മകൻ ലെമ്രു പോലീസ് സ്റ്റേഷനിൽ ഇരകളെ കാണാതായതായി പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തുവന്നത്.
തുടർന്ന് പോലീസ് നടപടിയെടുക്കുകയും ചോദ്യം ചെയ്തതിനെത്തുടർന്ന് ആറ് പ്രതികളെ പിടികൂടുകയും ചെയ്തു. ഇരയുടെ കുടുംബത്തെ കന്നുകാലി മേയ്ക്കാൻ നിയോഗിച്ചിരുന്ന പ്രധാന പ്രതി മഞ്ജ്വാർ പെൺകുട്ടിയെ തന്റെ രണ്ടാം ഭാര്യയാക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി മിശ്ര പറഞ്ഞു.
പെൺകുട്ടിയും കുടുംബവും ഇതിനെ എതിർത്തപ്പോൾ, മഞ്ജ്വാറും അഞ്ച് കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും രണ്ട് കുടുംബാംഗങ്ങളെയും വധിക്കുകയും ചെയ്തു. ഇരകൾ പഹാഡി കോർവ ആദിവാസി സമൂഹത്തിൽ പെട്ടവരായിരുന്നു
പ്രതിയുടെ ഈ മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തി അങ്ങേയറ്റം വികൃതവും, നീചവും, ക്രൂരവും, ഭീരുത്വവുമാണെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കാമം തൃപ്തിപ്പെടുത്തുന്നതിനായി മൂന്ന് നിരപരാധികളും ദുർബലരുമായ ആളുകളെ കൊന്നു. ഇത് മുഴുവൻ സമൂഹത്തിന്റെയും കൂട്ടായ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നുവെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: